അഴിമതി നടത്തിയിട്ടില്ലെന്ന് അമിത് ഷാ

തന്റെ മകന്‍ ഒരു തരത്തിലുമുള്ള സാമ്ബത്തിക അഴിമതിയും നടത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്ബനി അഴിമതി നടത്തിയിട്ടില്ല. വിറ്റുവരവ് 80 കോടി ആയിരുന്നപ്പോഴും കമ്ബനി ഒന്നരക്കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. കമ്ബനി അടച്ചുപൂട്ടുന്ന സാഹചര്യത്തിലും അഴിമതി നടത്തിയിട്ടില്ല. ഇതുവരെയുള്ള എല്ലാ ഇടപാടുകളും ചെക്കുകളിലൂടെയും ബാങ്കിലൂടെയുമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ചോദ്യം ഉയരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
സര്‍ക്കാരിന്റെ സൌജന്യങ്ങളോ ഭൂമിയോ ജയ് ഷാ സ്വീകരിച്ചിട്ടില്ല. അനധികൃതമായി ഒരു ലോണ്‍ പോലും ലഭിച്ചിട്ടില്ല. തന്റെ മകന്റെ കൈകള്‍ ശുദ്ധമാണ്. അതിനാലാണ് വാര്‍ത്ത പുറത്തുവിട്ട 'ദ് വയര്‍' എന്ന സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനെതിരെ മാനനഷ്ടക്കേസു നല്‍കിയതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്ബനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണു 'ദ് വയര്‍' എന്ന വാര്‍ത്താ വെബ്സൈറ്റ് വെളിപ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാര്‍ത്തയ്ക്ക് അടിസ്ഥാനം.
https://www.facebook.com/Malayalivartha

























