കോടതി വിധിയെ വർഗീയവൽക്കരിക്കുന്നത് വേദനാജനകം: സുപ്രീം കോടതി

ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ വർഗീയ വൽക്കരിച്ചത് വേദനാജനകമാണെന്ന് സുപ്രീം കോടതി.വിധി പുനഃപരിശോധനാഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി പടക്കം നിരോധിച്ചത്. ദീപാവലി ദിവസം പടക്കം വിൽക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഈ നിരോധനത്തിനാണ് ചിലർ മതത്തിന്റെ നിറം നൽകിയത് ഇത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.
നിരോധന ഹർജി പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി പടക്ക കച്ചവടക്കാരാണ് കോടതിയെ സമീപിച്ചത്. ദീപാവലിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയാണ് പടക്കങ്ങൾ സൂക്ഷിച്ചത്, നിരോധനം വന്നതോടെ വലിയ നഷ്ട്ടം ഉണ്ടാകും എന്ന വാദമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.
ദീപാവലിക്ക് പടക്ക നിരോധനം ഏർപ്പെടുത്തിയതിനെ വിമർശിച്ചു കൊണ്ട് എഴുത്തുകാരൻ ചേതൻ ഭഗത് അടക്കമുള്ളവർ പ്രകോപനപരമായ രീതിയിൽ പ്രതികരിച്ചത് വലിയ വിവാദം ആയിരുന്നു.കഴിഞ്ഞതവണ ദീപാവലിക്ക് ശേഷം ഡൽഹിയിൽ പുക മൂടി കിടന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി
https://www.facebook.com/Malayalivartha

























