ആരുഷി വധം: തൽവാർ ദമ്പതികൾ ജയിലിൽ തുടരും

ആരുഷി വധക്കേസില്‍ കോടതി വെറുതെ വിട്ട തല്‍വാര്‍ ദമ്പതികൾക്ക് ജയിലിൽ നിന്നും പുറത്തിറഞ്ഞാൻ കഴിഞ്ഞില്ല. വിധിപ്പകര്‍പ്പ് ജയിലില്‍ എത്താത്തതിനെ തുടര്‍ന്നാണ് തല്‍വാര്‍ ദമ്പതികളുടെ ജയില്‍വാസം നീളുന്നത്. വ്യാഴാഴ്ചയാണ് കേസില്‍ ഹൈക്കോടതി വിധി വന്നത്. യു .പിയിലെ ദസ്‌ന ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് വിധിപ്പകര്‍പ്പ് ജയിലില്‍ എത്തിയില്ല. ഇനി നാളെയും മറ്റന്നാളും അവധി ദിവസങ്ങളായതിനാല്‍ തിങ്കളാഴ്ച വരെ തല്‍വാര്‍ ദമ്പതികള്‍ക്ക് ജയിലില്‍ തുടരേണ്ടി വരും.
ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. തൽവാർ ദമ്പതികളുടെ മകളായ ആരുഷിയെയും വീട്ടു ജോലിക്കാരനായ ഹേംരാജിനെയും കൊലപ്പെടുത്തി എന്ന കേസിലെ പ്രതികളാണിവർ.എന്നാൽ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്നും സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.വിധിപ്പകര്‍പ്പിന്റെ ഒറിജിനല്‍ പകര്‍പ്പ് തന്നെ ജയിലില്‍ എത്തിയാല്‍ മാത്രമേ തടവുകാരെ മോചിപ്പിക്കൂ എന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























