ഫിലിപ്പീൻസ് തീരത്തു ചരക്കു കപ്പൽ മറിഞ്ഞു 11 ഇന്ത്യക്കാരെ കാണാതായി.

ഫിലിപ്‌നെസ് തീരത്ത ചരക്കു കപ്പൽ മറിഞ്ഞു 11 ഇന്ത്യക്കാരെ കാണാതായി ജപ്പാൻ തീരത്തു നിന്ന് 600 കിലോമീറ്റർ മാറി ഇഷിഗാക്കി ദ്വീപിനു സമീപമാണ് അപകടം ഉണ്ടായത്.ചുഴലികാറ്റിൽ പെട്ടാണ് അപകടം ഉണ്ടായതു എന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഹോംഗ് കോങ്ങ് ആസ്ഥാനമായ എമറാൾഡ് സ്റ്റാർ എന്ന കപ്പൽ ആണ് അപകടത്തിൽ പെട്ടത് . കപ്പലിൽ 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത് 15 പേരെ രെക്ഷപെടുത്തിയിട്ടുണ്ട് കാണാതായ 11 പേർക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നതായി ജപ്പാൻ കോസ്റ്റ് ഗാർഡ് വ്യെക്തമാക്കി. അതേസമയം ചുഴലിക്കാറ്റും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ വിഷമകരമാക്കുന്നുണ്ട്.
ജപ്പാൻ തീരത്തിന് 280 കിലോമീറ്ററിനുള്ളിൽ തന്നെ ചുഴലിക്കാറ്റിന്റെ അപായസൂചന ലഭിച്ചിരുന്നു എന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി
https://www.facebook.com/Malayalivartha

























