വെറുതെ വിട്ടിട്ടും ജയിലില്‍ നിന്നിറങ്ങാനാകാതെ തല്‍വാര്‍ ദമ്പതികള്‍

ആരുഷി തല്‍വാര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് വിചാരണക്കോടതി വിധിച്ച ആരുഷിയുടെ മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടെങ്കിലും ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. സംശയത്തിന്റെ ആനുകൂല്യത്തില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും കുറ്റവിമുക്തരാക്കുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറാത്തതിനാലാണ് ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തത്.
അലഹബാദ് ഹൈക്കോടതിയാണ് കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കളെ വെറുതെവിട്ടത്. ഡോക്ടര്‍ രാജേഷ് തല്‍വാറിനെയും ഭാര്യ നുപുറിനെയും കുറ്റക്കാരായി കണ്ടെത്തി ഗാസിയാബാദ് സിബിഐ പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ഇരുവര്‍ക്കെതിരേയുള്ള കുറ്റം സംശായാതീതമായി തെളിയിക്കാന്‍ കേസ് അന്വേഷണം നടത്തിയ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ദസ്‌ന ജയിലിലാണ് ഇരുവരും തടവില്‍ കഴിയുന്നത്. ഇരുവരെയും വെറുതെ വിട്ടെങ്കിലും ഇത് വ്യക്തമാക്കിക്കൊണ്ടുള്ള അലഹാബാദ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ദസ്‌ന ജയിലില്‍ എത്തിച്ചിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങള്‍ അവധി ദിനങ്ങളിലായതിനാല്‍ ഇനി തിങ്കളാഴ്ച മാത്രമേ ഉത്തരവിന്റെ പകര്‍പ്പ് എത്തിക്കാന്‍ കഴിയൂ. അതിനാല്‍ കുറ്റ വിമുക്തരായെങ്കിലും രണ്ട് ദിവസം കൂടി ദമ്ബതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും.
ദില്ലിക്ക് സമീപം നോയിഡയില്‍ 2008 മെയ് മാസത്തിലാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരന്‍ ഹേംരാജിനെയും ടെറസ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ലോക്കല്‍ പൊലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും തുടര്‍ന്ന് സിബിഐക്ക് കേസ് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























