തന്നെ കാണിച്ച യുവതിയല്ല വിവാഹത്തിന് തയാറായി നില്‍ക്കുന്നതെന്ന് വരന്‍... വരന്റെ കള്ളക്കളി പൊളിച്ചടുക്കി വധുവിന്റെ വീട്ടുകാര്‍

തന്നെ കാണിച്ച യുവതിയല്ല വിവാഹത്തിന് തയാറായി നില്‍ക്കുന്നതെന്ന് ആരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറി. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹ നിശ്ചയത്തിന്റെ രേഖകള്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ ബന്ധുക്കള്‍ ഹാജരാക്കുകയും ചെയ്തു.
രേഖകള്‍ക്കൊപ്പം വിവാഹനിശ്ചയ സമയത്ത് എടുത്ത ചിത്രങ്ങളും ഉണ്ടായിരുന്നു. ഫോട്ടോ തെളിവായി എടുത്ത എസ്‌ഐ ഇതു തന്നെ അല്ലേ വധു എന്നു വരനോടു ചോദിച്ചു. അതോടെ വരന്റെ കള്ളത്തരം പൊളിയുകയായിരുന്നു. തനിക്കു വിവാഹത്തിനു സമ്മതമല്ലെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. അതോടെ വിവാഹ നിശ്ചയത്തിനു ചെലവായ 17,000 രൂപ നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























