വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി സോണിയ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഉടന്‍ ഏറ്റെടുക്കും

വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യമായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയുമായി സോണിയ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഉടന്‍ ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി ദേശീയ മാധ്യമത്തോടു പറഞ്ഞു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശച്ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു സോണിയ. എന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി രാഹുല്‍ പ്രതികരിച്ചില്ല. ദീപാവലിക്കുശേഷം സോണിയയില്‍നിന്ന് രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഈമാസമാദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു.
എഐസിസി രൂപീകരിച്ച ശേഷമായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഉടന്‍സ്ഥാനമേല്‍ക്കുമെന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റും വ്യക്തമാക്കിയിരുന്നു. ദീപാവലിക്ക് ശേഷമാകും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തുക എന്നും സച്ചിന്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha

























