സ്ത്രീധനവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം സുപ്രീം കോടതി പുനപരിശോധിക്കും

സ്ത്രീധനവുമായി ബന്ധപ്പെട്ട കേസില്‍ പരാതി ലഭിച്ചാലുടന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരായ അറസ്റ്റ് തടഞ്ഞ് രണ്ടംഗ ബെഞ്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശം സുപ്രീംകോടതി പുനഃപരിശോധിക്കും. ഈ മാര്‍ഗനിര്‍ദ്ദേശങ്ങളോട് യോജിപ്പില്ലെന്നും അവ സ്ത്രീകളുടെ അവകാശങ്ങളെ ബാധിച്ചോ എന്ന് പരിശോധിക്കുമെന്നും ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സ്ത്രീധനപീഡന കേസുകളില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന 498 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന വിലയിരുത്തിലാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ജൂലായില്‍ അറസ്റ്റിനും മറ്റും മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഉത്തരവിട്ടത്.
മജിസ്‌ട്രേട്ട് അല്ലെങ്കില്‍ പൊലീസ് പരാതി ജില്ലാതല കുടുംബക്ഷേമ സമിതിക്ക് കൈമാറി അന്വേഷണം നടത്തിയ ശേഷം മാത്രമെ അറസ്റ്റ്് പാടുള്ളൂ എന്നാണ് പ്രധാന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha

























