ദോക് ലാം സംഘര്‍ഷം : ഇന്ത്യ ചൈനയുമായുളള അതിര്‍ത്തി ശക്തിപ്പെടുത്തുന്നു

ഇന്ത്യ ചൈനയുമായുളള അതിര്‍ത്തി ശക്തിപ്പെടുത്തുന്നു. അതിര്‍ത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കമാന്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു. ദോക്‌ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇന്ത്യ അതിര്‍ത്തി ശക്തമാക്കാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ എപ്പോഴും സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ സേനയോട് കരസേന മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രി നിര്‍മല സീതരാമനും ആവശ്യപ്പെട്ടു.
ദോക് ലാമില്‍ നീണ്ട രണ്ട് മാസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഓഗസ്റ്റ് 28 ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്. ഇന്ത്യയും ചൈനയുമായി 4000 കിലോമീറ്റര്‍ ആണ് അതിര്‍ത്തി പങ്കിടുന്നത്. ഇവിടെ റോഡുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനാണ് തീരുമാനം.
അതിര്‍ത്തിയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ വികസത്തിനായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ കൂടുതല്‍ തുക അനുവദിക്കും എന്ന് അറിയിച്ചു. അതിര്‍ത്തിയിലെ പ്രധാന സെക്ടറുകള്‍ ബന്ധിപ്പിച്ചാണ് റോഡ് നിര്‍മ്മിക്കുക.
https://www.facebook.com/Malayalivartha


























