രാഹുൽ ഗാന്ധി ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാവ് എ.കെ.ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറമേ സോളാർ കേസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
വെള്ളിയാഴ്ച കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ, വി.എം.സുധീരൻ, വി.ഡി.സതീശൻ എന്നിവരെയാണ് രാഹുൽ കണ്ടത്. സോളാർ കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സർക്കാർ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മൻ ചാണ്ടിയും ഹസനും നൽകിയത്.
എന്നാൽ കേസ് പാർട്ടിക്ക് ധാർമികമായി കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് സുധീരൻ നിലപാടെടുത്തു. അദ്ദേഹം ഇക്കാര്യം രാഹുലിനെ അറിയിക്കുകയും ചെയ്തു. സോളാറിൽ വീഴ്ച പറ്റിയെന്ന ചില നേതാക്കളുടെ കൂടി അഭിപ്രായം മാനിച്ചാണ് ആന്‍റണിയുമായി രാഹുൽ വിഷയം സംസാരിച്ചത്. ദേശീയ നേതൃത്വത്തിലെ മറ്റ് മുതിർന്ന നേതാക്കളുമായും വിഷയം രാഹുൽ ചർച്ച ചെയ്തേക്കും.
https://www.facebook.com/Malayalivartha


























