കാമുകനിൽ നിന്ന് ഗർഭംധരിച്ച അവിവാഹിതയായ യുവതി രഹസ്യമായി പ്രസവിച്ചു ;പുറം ലോകം അറിയാതിരിക്കാൻ ചോരക്കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ;ഒടുവിൽ എല്ലാം പുറത്തായി

ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയടക്കം നാലുപേര്‍ പിടിയില്‍. ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മാതാ മന്ദിര്‍ ബാനര്‍ജി (20), അമ്മ ശാന്ത(45), ഇവരുമായി അടുപ്പത്തിലായിരുന്ന രണ്ട് യുവാക്കള്‍ എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മ അവിവാഹിതയാണ്.
ഞായറാഴ്ച സായ് സിദ്ധി പാര്‍ക്കിലെ അന്തേവാസികള്‍ കെട്ടിടത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മന്‍പാഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം താന ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അവിവാഹിതയായ പെണ്‍കുട്ടി കാമുകനില്‍ നിന്ന് ഗര്‍ഭിണിയാകുകയായിരുന്നു. ശനിയാഴ്ചയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് സംഭവം മറയ്ക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























