കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലീസുകാരന് പരിക്കേറ്റു. പോലീസ് ഡ്രൈവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ദമാല്‍ ഹാഞ്ചിപോര എരിയയിലായിരുന്നു സംഭവം.
നേരത്തെ, കശ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ വസീം ഷാ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്.
https://www.facebook.com/Malayalivartha


























