ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി നാല്‍പത്തിമൂന്നുകാരന്‍ പീഡിപ്പിച്ചു

ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. യുവതിയുടെ നഗ്‌നഫോട്ടോയെടുത്ത ശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. സീതാംകോളി മുഖാരിക്കണ്ടത്തെ പന്തല്‍ വ്യാപാരി അബ്ദുള്‍ ഹക്കീമാണ് അറസ്റ്റിലായത്. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍ വരുന്ന 20 കാരിയുടെ പരാതിയിലാണ് കേസ്.
താനറിയാതെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇതു കാട്ടി ഭീഷണിപ്പെടുത്തി മംഗളുരുവിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ആറുമാസം മുമ്പാണു സംഭവം എന്നു യുവതി പറയുന്നു. പിന്നീടു പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























