പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ദേഷ്യപ്പെട്ടു, വിദ്യാര്‍ത്ഥിയ്ക്ക് സഹിച്ചില്ല, അധ്യാപകനോട് വിദ്യാര്‍ത്ഥി ചെയ്തതു എന്താണെന്നോ...?

പരീക്ഷയ്ക്ക് കുറവ് മാര്‍ക്ക് മേടിച്ചതില്‍ ശാസിച്ച അധ്യാപകനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കത്തിയുപയോഗിച്ച് വെട്ടി. ഹരിയാനയിലെ ജാജ്ജാര്‍ ജില്ലയിലെ ഹര്‍ദയാല്‍ പബ്ലിക്ക് സ്‌കൂളിലാണ് സംഭവം.ക്ലാസ് മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു.
സംഭവ സമയം അധ്യാപകനും, വിദ്യാര്‍ത്ഥിയും മാത്രമാണ് ക്ലാസിലുണ്ടായിരുന്നത്. മുന്നിലെ ബെഞ്ചിലിരുന്ന പരീക്ഷ പേപ്പര്‍ പരിശോധിക്കുകയായിരുന്നു അധ്യാപകന്‍. ഈ തക്കം നോക്കി ബാഗില്‍ നിന്നും കത്തിയെടുത്ത് പിന്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി വെട്ടുകയായിരുന്നു. സ്വയരക്ഷാര്‍ത്ഥം അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തള്ളി മാറ്റാന്‍ ശ്രമിക്കുമ്പോളും വിദ്യാര്‍ത്ഥി കത്തി വീശി കൊണ്ട് തന്നെയിരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ഓടി ക്ലാസ് മുറിക്ക് പുറത്തെത്തിയ അധ്യാപകനെ വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും സ്‌കൂള്‍ ജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിയെ പിടിച്ച് മാറ്റുകയായിരുന്നു. ഗുരുതര പരുക്കുകള്‍ പറ്റിയ അധ്യാപകനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയെയും ആക്രമണം നടത്താന്‍ കത്തി കൊണ്ട് നല്‍കിയ സഹപാഠിയേയും പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























