അമ്പലത്തിന് മുകളില്‍ കയറി വിദേശ വിനോദ സഞ്ചാരി സെല്‍ഫിയെടുത്തു, പിന്നീടുണ്ടായത്..?

അമ്പലത്തിന് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ വിദേശ വിനോദ സഞ്ചാരി മരിച്ചു. മദ്ധ്യപ്രദേശിലെ ഓര്‍ക്കയിലെ ലക്ഷ്മി നാരായണന്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം.20 ഉയരമുള്ള ക്ഷേത്ര മേല്‍ക്കൂരയില്‍ നിന്ന് വീണ ബ്രിട്ടീഷ് പൗരനായ റോജര്‍ എസ്.ബുറേയാണ് മരിച്ചത്.
ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്റെ ഭാര്യ ഹിലാരി വാല്‍ക്റ്ററിനൊപ്പമാണ് റോജര്‍ ലക്ഷ്മി നാരായണന്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് സാഗര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























