മോദിയെയും ബിജെപി പാർട്ടിയെയും പരിഹസിച്ച് കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ

ഒരു പൊതുപരിപാടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയും അനുകരിച്ചും കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ. മോദിയെ കളിയാക്കിയ സിദ്ധരാമയ്യയ്ക്ക് സദസിൽനിന്നും വൻ പ്രോത്സാഹനമാണ് ലഭിച്ചത്. സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യം മോദിയുടെ ശബ്ദത്തിൽതന്നെ പറയുകയായിരുന്നു സിദ്ധരാമയ്യ. ഇതുകേട്ടതോടുകൂടി പിന്നെ അങ്ങോട്ട് ചിരികളുടെ ശബ്ദമായിരുന്നു.
എന്ത് വികസനമാണ് ഇവിടെ നടന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ബിജെപിയുടെ അച്ഛേ ദിന്‍ ആയേഗ എന്ന മുദ്രാവാക്യത്തെയും സിദ്ധരാമയ്യ പരിഹസിച്ചു. അച്ഛേ ദിന്‍ എന്നാണ് വരുന്നതെന്നും ആര്‍ക്കാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ പ്രചാരണവേളയില്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തെയും സിദ്ധരാമയ്യ പരിഹസിച്ചു.
15 പൈസയെങ്കിലും അവര്‍ നിങ്ങളുടെ അക്കൗണ്ടിലിട്ടോ എന്ന് അദ്ദേഹം സദസിനോട് ചോദിച്ചു. നല്ല ദിനങ്ങളുമില്ല, വികസനവുമില്ല, അക്കൗണ്ടില്‍ 15 ലക്ഷം രൂപയും വരില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























