ഹെൽമെറ്റ് ധരിയ്ക്കാത്തതിന് പോലീസുകാരൻ ബൈക്ക് യാത്രക്കാരനോട് ചെയ്ത ക്രൂരത ഇങ്ങനെ...

ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാവിനെ ഹെല്‍മറ്റ് പരിശോധനയ്ക്കായി റോഡിൽ നിന്ന പോലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ട് തലയ്ക്കടിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കേരള -തമിഴ്‌നാട് അതിര്‍ത്തി റോഡില്‍ കല്ലുപാളയത്തിലാണ് സംഭവം നടന്നത്.
ലാത്തികൊണ്ടുള്ള അടിയില്‍ കന്യാകുമാരി സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസുകാരന്റെ ഈ ക്രൂരത കണ്ടവർ സംഭവത്തെ ചോദ്യം ചെയ്യുകയും പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.
പൊലീസിന്റെ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പിന്നീട് വർത്തയാകുകയും ചെയ്തതോടെ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























