പന്ത്രണ്ടു വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചാൽ ഉഗ്രൻ പണി കിട്ടും

ഇനി പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചാൽ വധശിക്ഷ. മധ്യപ്രദേശ് മന്ത്രിസഭ ഈ തീരുമാനത്തെ അംഗീകരിച്ചിരിക്കുകയാണ്. പന്ത്രണ്ടു വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചാലാണ് വധശിക്ഷ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ പീഡന, ലൈംഗികാതിക്രമ വാർത്തകൾ സംസ്ഥാനത്തുനിന്നു റിപ്പോർട്ട് ചെയ്തിരുന്നു.
പത്ത് വയസുകാരിയെ സംസ്ഥാന തലസ്ഥാനത്ത് പീഡിപ്പിച്ചതിന് 67 വയസുകാരനെയും പീഡനത്തിന് സഹായിച്ചതിന് ഒരു സ്ത്രീയും പിടിയിലായിരുന്നു. ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിന് കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കൂട്ടമാനഭംഗക്കേസുകളിലെ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന പ്രമേയവും മന്ത്രിസഭ പാസ്സാക്കി. മാനഭംഗക്കേസുകളിലെ പ്രതികൾക്കു ശിക്ഷയും പിഴയും വർധിപ്പിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിൽ മാറ്റം വരുത്തണമെന്ന നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
സ്ത്രീകൾക്കെതിരെ സംസ്ഥാനത്തു കുറ്റകൃത്യങ്ങൾ വർധിക്കുന്നതു തടയാൻ പുതിയ നിയമം സഹായകമാകുമെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദർ സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha



























