അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഓഫീസിലാണ് ചടങ്ങ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോള്‍ ഒഴിഞ്ഞ സീറ്റിലേക്കാണ് കണ്ണന്താനം വിജയിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള അഴിച്ചുപണിയിലാണ് കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നത്.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കണ്ണന്താനം കേരളത്തില്‍ നിന്നുള്ള ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.
https://www.facebook.com/Malayalivartha



























