ആശയം അടിച്ചേല്‍ക്കപ്പെട്ട വ്യക്തിത്വമാണ് ഹാദിയയുടേതെന്ന് എന്‍ഐഎ, വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു

ഹാദിയക്കേസില്‍ എന്‍ ഐ എയുടെ റിപ്പോര്‍ട്ട്. ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ ഐ എ സുപ്രിംകോടതിയില്‍ അറിയിക്കും. ആശയം അടിച്ചേല്‍ക്കപ്പെട്ട വ്യക്തിത്വമാണ് ഹാദിയയുടേത്. അതിനാല്‍ അങ്ങനെയുള്ള ഒരാള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയില്ലെന്നും എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹിതയായതെന്നും ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വാദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അശോകനെ പിന്തുണയ്ക്കാന്‍ എന്‍ ഐ എ തയ്യാറായേക്കും. എന്നാല്‍, ഇത് സാധൂകരിക്കുന്ന മെഡിക്കല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























