ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി തേടുക.
തിങ്കളാഴ്ച മേവാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നാക്ക സമുദായങ്ങള്‍ക്കായുള്ള സംവരണ സീറ്റിലാണ് മേവാനിയുടെ മല്‍സരം.
നേരത്തെ ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മേവാനിയും ഹാര്‍ദിക് പട്ടേലും ഒപ്പമുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഹാര്‍ദിക്കിന്റെ പിന്തുണ കിട്ടിയെങ്കിലും മേവാനിയെ ഒപ്പം നിര്‍ത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയാവും.
https://www.facebook.com/Malayalivartha



























