വീട്ടുകാർ പെൺകുട്ടിയ്ക്ക് വിവാഹമാലോചിച്ചു; യുവാവിന്റെ ഫോട്ടോ ബന്ധുക്കള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തപ്പോൾ...

ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വീട്ടുകാർ പഠിക്കാൻ വിടാതെ വിവാഹമാലോചിച്ചു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് 15 കാരിയായ അഞ്ജലി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കൾ വാട്സാപ്പിലൂടെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൈമാറിയിരുന്നു. പെൺകുട്ടിയ്ക്ക് ആലോചിച്ച യുവാവിനെ ഇഷ്ടമായില്ല. യുവാവിന് നിറമില്ല എന്നാണ് അഞ്ജലി പറഞ്ഞ കാരണം.
താൽപ്പര്യമില്ലെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ അഞ്ജലി ഫാനില്‍ സാരി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























