വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതം; സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു

വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായതിനാൽ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകളാണ് പ്രവർത്തനരഹിതമായത്.
മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. തകരാർ സംഭവിച്ച വോട്ടിംഗ് മെഷീനുകൾ മാറ്റി പകരം മെഷീനുകൾ എത്തിച്ച ശേഷമാണ് ഈ ബൂത്തുകളിൽ പിന്നെയും വോട്ടെടുപ്പ് തുടങ്ങിയത്.
https://www.facebook.com/Malayalivartha


























