ഇന്റിഗോ വിമാനത്തിൽ കയറാൻ ക്യൂ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്റിഗോ വിമാനത്തില്‍ കയറാന്‍ ക്യൂ നിൽക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലാകുകയാണ്. ഈ ചിത്രം പുറത്തുവിട്ടത് ഇന്റിഗോയാണ്. സോണിയാഗാന്ധിയുടെ പിറന്നാള്‍ ദിനത്തിൽ ആശംസകളറിയിക്കാന്‍ രാവിലെ ദില്ലിയിലെത്തിയ രാഹുല്‍ ദില്ലിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് വിമാനത്തിൽ കയറാൻ മറ്റുള്ളവരോടൊപ്പം ക്യൂ പാലിച്ചത്.
ചിത്രം പുറത്തുവന്നതോടെ ആളുകൾ വ്യത്യസ്‌ത അഭിപ്രായങ്ങളുമായെത്തി. ചിലർ ഇതിനെ പ്രശംസിച്ചു. എന്നാൽ ചിലർക്ക് രാഹുൽ ക്യൂ നിന്നത് അത്ര ഇഷ്ടമായില്ല. ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അനുകരിക്കുകയാണോ രാഹുല്‍ എന്ന് ചിലര്‍ ചോദിച്ചു.
രാഹുല്‍ എസ്പിജി സുരക്ഷയിലുള്ള വ്യക്തിയാണെന്നും അതിനാല്‍ ഇത്തരം തമാശകള്‍ ഇന്റിഗോ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഹുല്‍ ഇതുപോലെ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് മറ്റു ചിലര്‍. ചിലര്‍ പരിഹസിച്ചും മറ്റ് ചിലര്‍ നടപടിയെ സ്വാഗതം ചെയ്തും ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























