ആദി എന്ന പതിമൂന്ന് വയസുകാരന്‍ സന്യാസ ജീവിതം സ്വീകരിച്ചു, 70 ദിവസം കൊണ്ട് 2000 കിലോ മീറ്റര്‍ യാത്ര ചെയ്ത് ദിക്ഷ സ്വീകരിച്ചു, സന്യാസജീവിതം സ്വീകരിച്ച ഈ ബാലന്റെ ജീവിതം ഇങ്ങനെ

ഏത് പ്രായത്തിലും സന്യാസജീവിതം എപ്പോഴും ഒരു അനുഗ്രഹമാണ്. സന്യാസം ഒരു ത്യാഗം കൂടിയാണ്. എന്നാല്‍ കുട്ടിക്കാലം മുതല്‍ സന്യാസത്തോട് അതിയായ ആഗ്രഹം തോന്നിയ ഒരു ബാലനുണ്ട്.
13 ാം വയസ്സില്‍ സന്യാസ ജീവിതം സ്വീകരിക്കാന്‍ സ്വയം തയ്യാറായി എത്തുകയായിരുന്നു ഈ ബാലന്‍.രാജസ്ഥാനിലെ സുരണ സ്വദേശിയായ ആദി സാങ്‌വി എന്ന ബാലനാണ് തന്റെ 13 ാം വയസ്സില്‍ സന്ന്യാസ ജീവിതം സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
സുരണയിലെ അഹോര്‍ സ്വദേശി ദിലീപ് സാങ്‌വിയുടെ മകനായ ആദി ചെറുപ്പം തൊട്ടെ സന്ന്യാസ ജീവിതത്തോട് വല്ലാത്തൊരു ആഭിമുഖ്യം വെച്ചു പുലര്‍ത്തിയിരുന്നു. ഏഴാം വയസ്സ് തൊട്ടെ ആദി ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
70 ദിവസം കൊണ്ട് 2000 കിലോ മീറ്റര്‍ യാത്ര ചെയ്ത് ദിക്ഷ സ്വീകരിച്ചു. ഗുജറാത്തിലെ കലിക്കുണ്ടില്‍ വെച്ചാണ് ആദി സന്ന്യാസിയാകുന്നതിലേക്കുള്ള പ്രധാന ചടങ്ങുകള്‍ നടന്നത്.
ചടങ്ങില്‍ ബാലന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. സന്തോഷ പൂര്‍വമായിരുന്നു ഇവര്‍ മകന്റെ തീരുമാനത്തിന് ഒപ്പം നിന്നത്.ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്നു ആദി.
https://www.facebook.com/Malayalivartha


























