പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഉദുമലയ്ക്കു സമീപം മലയാളികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു കനാലിലേക്കു മറിയുകയായിരുന്നു.
അങ്കമാലി സ്വദേശികളായ ജാക്‌സണ്‍, ജോതിന്‍ ജോയ്, അമല്‍ എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഇവര്‍ മൂന്നാറില്‍നിന്നു പൊള്ളാച്ചിയിലേക്കു പോകുകയായിരുന്നു. അപകടത്തില്‍ ഒരാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏഴരയ്ക്കായിരുന്നു അപകടമെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























