അമ്മയ്ക്കൊപ്പം ഉറങ്ങിയ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം തല്ലിക്കൊന്നു

അമ്മയ്ക്കൊപ്പം ഉറങ്ങിയതായിരുന്നു അഞ്ചുവയസുകാരിയായ പെൺകുട്ടി. രാവിലെ ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ല. അയൽവാസികളോടും തിരക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. വിറക് ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
ഹരിയാനയിലെ ഹിസാറിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്.
പ്രതിയാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഹിസാർ ഡിഎസ്പി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























