മോഷണമാരോപിച്ച് നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു, പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ സഹോദരിയെ ഉപദ്രവിക്കുമെന്നും തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണി, സഹോദരിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഭയന്ന 18 കാരന്‍ ചെയ്തത്

മോഷണമാരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ ഭയന്ന യുവാവ് ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹി സമയ്പൂര്‍ ബാഡ്ലി സ്വദേശി ദീപക്കാണ് മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവിനെ പണം മോഷ്ടിച്ചെന്നാരോപിച്ച് നാലംഗ സംഘം മര്‍ദ്ദിച്ചിരുന്നതായി മാതാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പണം മോഷ്ടിച്ചിട്ടില്ലെന്ന് കണ്ടെത്തി.സഹോദരിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ദീപക് അതീവ ദുഖിതനായിരുന്നുവെന്ന് അമ്മാവന്‍ പോലീസിനോട് പറഞ്ഞു. സഹോദരിയെ സംരക്ഷിക്കാന്‍ തനിക്ക് കഴിയുമോ എന്നോര്‍ത്ത് യുവാവ് സങ്കടപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മാതാവാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ ദീപക്കിന്റെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha


























