പതിനാറുകാരി കൂട്ടമാനഭംഗത്തിന് ഇരയായി... സഹായത്തിനായി അപേക്ഷിച്ച വഴിപോക്കന്‍ ഇരയെ വീണ്ടും പീഡനത്തിനരയാക്കി

അര്‍ബുദ രോഗിയായ പതിനാറുകാരിയെ മണിക്കൂറുകള്‍ക്കിടെ മൂന്ന് പേര്‍ ചേര്‍ന്ന് നിരവധി തവണ പീഡപ്പിച്ചതായി പരാതി. സഹായത്തിനായി അപേക്ഷിച്ച വഴിപോക്കന്‍ പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനരയാക്കിയതായും പരാതിയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച കൂട്ടമാനഭംഗത്തിന് ഇരയായത്. വെള്ളിയാഴ്ച വൈകീട്ട് ചന്തയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പരിചയമുള്ള യുവാവും സുഹൃത്തും ചേര്‍ന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി സഹായത്തിനായി ബൈക്കില്‍ പോയ യുവാവിനോട് കാര്യം പറയുകയും വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ വഴിപോക്കന്‍ പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനരയാക്കി വഴിയില്‍ തന്നെ ഉപേക്ഷിച്ചുവെന്ന് പൊലീസിന് നല്‍കിയ പാരാതിയില്‍ പറയുന്നു.
നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്കെത്തിയ സംഘമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കി രണ്ട് പേര്‍ക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അര്‍ബുദ ചികിത്സയ്ക്ക് വിധേയയാവുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























