രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍: പ്രഖ്യാപനം ഇന്ന്, ഈ മാസം 16ന് സോണിയാഗാന്ധി രാഹുലിന് ചുമതലകള്‍ കൈമാറും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപനമുണ്ടാവും. അദ്ദേഹത്തിന് ഈ മാസം 16ന് സോണിയാഗാന്ധി ചുമതലകള്‍ കൈമാറും. എ.ഐ.സി.സി. ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങിലായിരിക്കും ചുമതലക്കൈമാറ്റം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും അന്ന് ചേരും.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്. രാഹുല്‍ഗാന്ധി മാത്രമാണ് അധ്യക്ഷസ്ഥാനത്തേക്ക് പത്രിക നല്‍കിയത്. അതിനാല്‍ ചട്ടപ്രകാരമുള്ള മറ്റ് നടപടികള്‍ക്ക് പ്രസക്തിയില്ല.
തിരഞ്ഞെടുപ്പുസംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച 3.30ന് വിശദീകരിക്കും.എ.ഐ.സി.സി. സമ്മേളനത്തിലായിരിക്കും രാഹുലിന്റെ അധ്യക്ഷപദവി സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടാവുക. അതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























