ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുണ്ട് മോദി കരുത്തനാണെന്ന്; അതിനാല്‍ കുറച്ച് പുകഴ്ത്തുന്നതില്‍ തെറ്റില്ല; ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ

ജനങ്ങളോട് പറയുന്ന കാര്യങ്ങൾ കള്ളമാണെങ്കിലും കുഴപ്പമില്ല ഒരു കാര്യവും അറിയില്ലെന്ന് മാത്രം പറയരുതെന്ന് കര്‍ണാടകയിലെ പ്രതിപക്ഷ നേതാവും ബിജെപിയുടെ ഉന്നത നേതാക്കളിലൊരാളുമായ കെഎസ് ഈശ്വരപ്പ. ബിജെപി പ്രവര്‍ത്തകര്‍ക്കായുള്ള ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ഈശ്വരപ്പ.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് അറിയുമോ എന്ന് ഈശ്വരപ്പ സദസിനോട് ചോദിക്കുന്നു. വാജ്‌പേയി ഭരണകാലത്ത് അങ്ങനെ ചെയ്യാനുള്ള ധൈര്യം പാകിസ്താനികള്‍ക്ക് ഇല്ല എന്നായിരുന്നു സദസിന്റെ മറുപടി. എന്നാല്‍ മന്‍മോഹന്റെ കാലത്തേക്കുറിച്ച് പാകിസ്താന്‍ ഇന്ത്യന്‍ പട്ടാളക്കാരെ ക്രൂരമായി വധിച്ചുവെന്നുവേണം പറയാനിന്നും ഈശ്വരപ്പ പറയുന്നു.
'നരേന്ദ്ര മോദി ശക്തനാണെന്ന് നിങ്ങൾ പറയണം. അതില്‍ തെറ്റില്ല. കാര്യം നിങ്ങള്‍ക്ക് ഒരു പിടിയുമില്ലായിരിക്കും, അതിലേക്ക് മോദിയുടെ പേര് കൊണ്ടുവരിക. ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുണ്ട് മോദി കരുത്തനാണെന്ന്. അതിനാല്‍ കുറച്ച് പുകഴ്ത്തുന്നതില്‍ തെറ്റില്ല- ഈശ്വരപ്പ പറഞ്ഞു.
എന്തായാലും ഈശ്വരപ്പയുടെ പ്രസംഗം വൻ വിവാദത്തിലായിരിക്കുകയാണ്. ഒരു പാര്‍ട്ടിയും ഇത്രയും അധ:പതിക്കരുതെന്നാണ് ഈ പ്രസംഗത്തിനെതിരെ ജെഡിഎസ് നേതാവ് ജെഎസ്‌വി ദത്ത പ്രതികരിച്ചത്. ബിജെപിയുടെ നിലപാടും സംസ്‌കാരവുമാണ് ഇതിൽനിന്നും വെളിവാകുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ഇതോടെ ബിജെപി ജനങ്ങളെ കളവ് പറഞ്ഞ് വഞ്ചിക്കുകയാണെന്ന ആരോപണവും ഉയരുന്നു.
https://www.facebook.com/Malayalivartha


























