വിവാഹ മണ്ഡപത്തിൽ പരമ്പരാഗത വസ്ത്രമല്ലാതെ ജീൻസ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ ആരെങ്കിലും തയാറാകുമോ; സത്യപാൽ സിംഗ്

ജീൻസ് ധരിക്കുന്ന സ്ത്രീകൾക്കെതിരേ കേന്ദ്ര മാനവവികസന സഹമന്ത്രി സത്യപാൽ സിംഗ്. ഗോരഖ്പൂരിൽ നടന്ന മഹാറാണാ പ്രതാപ് ശിക്ഷ പരിഷത്തിന്‍റെ സ്ഥാപന ദിനചടങ്ങിൽ സംസാരിക്കവെ വിവാഹ മണ്ഡപത്തിൽ പരമ്പരാഗത വസ്ത്രമല്ലാതെ ജീൻസ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ ആരെങ്കിലും തയാറാകുമോ എന്നാണു അദ്ദേഹം ചോദിച്ചത്.
വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന ട്വീറ്റ് ചെയ്തത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























