Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

നഴ്‌സായ ഭാര്യ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നുതള്ളി; പ്ലാസ്റ്റിക് സർജറിയിലൂടെ ഭർത്താവിന്റെ മുഖം കാമുകന്: ഒടുവിൽ വില്ലനായെത്തിയത് മട്ടൻസൂപ്പ്...

13 DECEMBER 2017 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

മുഖം മാറ്റി വെച്ചു ആളെ മാറ്റുന്നതിനെ കുറിച്ചു നമ്മള്‍ സിനിമയിലും സീരിയലിലും ഒക്കെയേ കണ്ടിട്ടുള്ളൂ എന്നാല്‍ ഇതാ ഒരു കൊല നടത്തിയ ശേഷം അത് മറയ്ക്കാന്‍ കാമുകന്റെ മുഖം മാറ്റിവെച്ച ഒരു ഭയങ്കരിയുടെ കഥ ഇതാ. സ്വന്തം ഭര്‍ത്താവിനെ രഹസ്യകാരനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖം ആസിഡ് ഒഴിച്ചു യുവതി വികൃതമാക്കി. തുടര്‍ന്ന് ഭര്‍ത്താവിന്റെ മുഖം ശാസ്ത്രക്രിയ നടത്തണം എന്നും പറഞ്ഞു കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പക്കല്‍ നിന്നും പണം വരെ ഈ വില്ലത്തി കടം വാങ്ങാന്‍ ശ്രമിച്ചു എന്നതാണ് ഈ കഥയെ സിനിമയെ വെല്ലുന്നതാക്കുന്നത്.

രണ്ട് വർഷം മുമ്പ് വിവാഹിതയായ യുവതി കാമുകനെ സ്വന്തമാക്കാനും ഭർത്താവിനെ ഇല്ലാതാക്കാനും വളരെ ആസൂത്രിതമായാണ് കരുനീക്കം നടത്തിയത്. ആദ്യമൊന്നും ഇത് പിടിക്കപ്പെട്ടുമില്ല. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. പിന്നീട് ഭർത്താവിന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റെന്നു പറഞ്ഞ് അയാളുടെ വീട്ടുകാരിൽ നിന്നുതന്നെ പണം വാങ്ങി മുഖം പഴയപടിയാക്കാൻ ചികിത്സയും തുടങ്ങി. ഇതിനിടെ ചിലർക്ക് സംശയം വന്നതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മാറ്റുകയായിരുന്നു. ഭർത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡഢിയെന്ന യുവതി കാമുകൻ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് മാറ്റംവരുത്തിയത്.

ഇതിന് പിന്നാലെ ഭർത്താവ് സുധാകർ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് കാമുകനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റേതുപോലെ ആക്കാനായിരുന്നു സ്വാതിയുടെ പ്‌ളാൻ.

എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി.രണ്ടുവർഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ രാജേഷുമായി രഹസ്യബന്ധത്തിലായ സ്വാതി അയാളെ കൂട്ടുപിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. നവംബർ 22ന് നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി.

ഇതിന് ശേഷം രാജേഷിന്റെ സഹായത്തോടെ ആണ് സമീപത്തുള്ള മയ്‌സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിട്ടത്.ഇതിന് ശേഷമാണ് ആൾമറാട്ടത്തിന് നാടകം നടന്നത്. ഒപ്പമുള്ളത് സുധാകർ തന്നെയെന്ന് വരുത്താൻ രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേൽപ്പിച്ചു. ഹൈദരാബാദിൽ വച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ ഭർത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാർ ചെലവഴിക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഢിയായി അഭിനയിച്ച്‌ വരവെയാണ് വില്ലനായി മട്ടന്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താനൊരു സസ്യാഹാരിയാണെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്‍റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഢി മാംസാഹാരിയായിരുന്നു. പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്‍റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി അഭിനയിക്കുകയായിരുന്നു രാജേഷ്. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുഗു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (1 hour ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (2 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (2 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (3 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (6 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (7 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (7 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (7 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (7 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (7 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (7 hours ago)

Malayali Vartha Recommends