ഹാദിയയുടെ തുടര്‍ പഠനത്തിന് അനുമതി, വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ആഴ്ച തന്നെ പഠനം തുടങ്ങാം

സുപ്രീംകോടതി നിര്‍ദേശപ്രകാരം പഠനം തുടരാന്‍ എം.ജി.ആര്‍ മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഹാദിയ അപേക്ഷ നല്‍കി. വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ആഴ്ച തന്നെ ഹാദിയക്ക് പഠനം തുടങ്ങാം. മുടങ്ങിയ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൗസ് സര്‍ജന്‍സി ചെയ്യേണ്ടത്. അനുമതി രണ്ടുദിവസത്തിനകം സേലത്തെ കോളജില്‍ എത്തുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഹാദിയ സേലത്തെ ഹോമിയോ കോളജില്‍ പഠനം തുടരാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.
മതംമാറി പേരു മാറിയെങ്കിലും സര്‍വകലാശാല രേഖകളില്‍ അഖിലയാണ്. ഇടക്കാലത്ത് പഠനം നിര്‍ത്തിപ്പോയതിനാല്‍ സര്‍വകലാശാലയുടെ അനുമതിയോടെ മാത്രമേ തുടര്‍പഠനം സാധ്യമാവൂ.
https://www.facebook.com/Malayalivartha
























