കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2016-17ലെ വരള്‍ച്ചാ ദുരിതാശ്വാസമായാണ് 112.05 കോടി രൂപ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും 13.42 കോടി രൂപ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ നിന്നും അനുവദിച്ചത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി മണിപ്പൂരിന് 130.65 കോടി രൂപയും മിസോറാമിന് 49.02 കോടി രൂപയും അനുവദിച്ചു.
https://www.facebook.com/Malayalivartha
























