ലൗ ജിഹാദ് പേരിൽ ക്രൂര കൊലപാതകംനടത്തിയ ശംഭുലാലിന്റെ ഭാര്യക്ക് ലക്ഷങ്ങൾ ധനസഹായം; ബാങ്ക് അക്കൗണ്ടിലേക്ക് പണമൊഴുക്ക്...

രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് പറഞ്ഞ് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച അവശനാക്കിയ ശേഷം തീകൊളുത്തിക്കൊന്ന കേസിലെ പ്രതി ശംഭുലാല്‍ റീഗറിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമൊഴുക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 516 ആളുകളാണ് റീഗറുടെ ഭാര്യയ്ക്ക് ധനസഹായം നല്‍കിയത്.
ഏതാണ്ട് മൂന്ന് ലക്ഷം രൂപയോളമാണ് ഈ ഇനത്തില്‍ റീഗറുടെ ഭാര്യ സീതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. റീഗറുടെ പേരില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഭാര്യയുടെ ഈ ബാങ്ക് അക്കൗണ്ട മരവിപ്പിച്ചതായും പോലീസ് അറിയിച്ചു.
മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തിയതിന ശേഷമാണ് മരവിപ്പിച്ചത്. പ്രതിയുമായി പണം അയച്ചവര്‍ക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ഇതിനിടയില്‍, പണം സംഭാവനയായി നിക്ഷേപിച്ചതിന്റെ രസീതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പോലീസ് രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നതിനെതിരെ പോലീസ് ഒരു നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. റീഗറെ പിന്തുണച്ച് കൊണ്ട് ഹിന്ദു സംഖടനകള്‍ റാലി നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഈ മാസമാദ്യമാണ് ലൗ ജിഹാദാണെന്നും ഹിന്ദു സഹോദരിയെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ച് പശ്ചിമ ബംഗാള്‍ സയിദ്പൂര്‍ സ്വദേശിയായ മുഹമ്മദ് ബബ്ലു ഷെയ്കിനെ മര്‍ദ്ദിച്ച് കൊന്നശേഷം തീയിടുകയും ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയക്കുകയും ചെയ്തിട്ടുണ്ട്.

https://www.facebook.com/Malayalivartha
























