Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഭർത്താവിന്റെ മരണ ശേഷം ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാൻ കടുംകൈ; 15കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ...

15 DECEMBER 2017 08:35 AM IST
മലയാളി വാര്‍ത്ത

ബിഹാറില്‍ 15കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ‘ഭാര്യ’. മഹാദേവ് തനിക്ക് മകനെ പോലെയായിരുന്നു എന്നും ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാനാണ് ഭര്‍ത്താവിന്റെ അനിയനെ വിവാഹം ചെയ്തതെന്നും റൂബി ദേവി പറഞ്ഞു. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയും തന്നേക്കാള്‍ 10 വയസിന് മുതിര്‍ന്നതുമായ റൂബി ദേവിയെ മഹാദേവ് കുമാര്‍ എന്ന 15 വയസുകാരന് വിവാഹം ചെയ്യേണ്ടി വന്നതാണ് ആത്മഹത്യയില്‍ കലാശിച്ചത്. വിവാഹത്തെ ശക്തമായി എതിര്‍ത്തെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മഹാദേവിന് റൂബിയെ വിവാഹം ചെയ്യേണ്ടിവരികയായിരുന്നു.

മഹാദേവിന് ഏഴ് വയസുള്ളപ്പോഴാണ് ജ്യേഷ്ഠന്‍ സതീഷ് ദാസ് റൂബി ദേവിയെ വിവാഹം ചെയ്യുന്നത്. 2009ലായിരുന്നു അവരുടെ വിവാഹം. മൂന്ന് സഹോദരന്‍മാരില്‍ ഇളയവനാണ് മഹാദേവ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാദേവിന്റെ അമ്മ മരിച്ചത്. അതോടെ മഹാദേവിന്റെ കാര്യങ്ങള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് റൂബിയാണ് നോക്കിയിരുന്നത്. പക്ഷെ പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

2013ല്‍ സതീഷ് ജോലിസ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരിച്ചു. സതീഷിനും റൂബിക്കും രണ്ട് കുട്ടികളാണുള്ളത്. മഹാദേവിന്റെ മറ്റൊരു സഹോദരന്‍ അപ്പോഴേക്കും വിവാഹിതനായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മഹാദേവിന്റെ പിതാവ് റൂബിയെ വിവാഹം ചെയ്യണമെന്ന് അവനോട് ആവശ്യപ്പെടാന്‍ തുടങ്ങി. സമ്മര്‍ദം താങ്ങാനാവാതെ മഹാദേവിന് റൂബിയെ വിവാഹം ചെയ്യേണ്ടി വന്നു. ഡിസംബര്‍ 11ന രാത്രിയായിരുന്നു വിവാഹം. അന്ന് രാത്രി തന്നെ മഹാദേവ് തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മഹാദേവിന്റെ സഹോദരന്‍ മനീഷ് പൊലീസില്‍ പരാതി നല്‍കി. മഹാദേവിന് ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും തങ്ങളുടെ പിതാവും റൂബിയുടെ മാതാവുമാണ് വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതെന്നും പരാതിയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഗയ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള വിനോബാനഗര്‍ ഗ്രാമത്തിലുള്ള ഭര്‍തൃപിതാവിന്റെ പഴയ വീട്ടിലാണ് റൂബി ഇപ്പോഴുള്ളത്. ” എന്റെ ഭര്‍ത്താവിന്റെ(സതീഷ്) മരണത്തോടെ എന്നെ ആന്റിയിലുള്ള വിശ്വന്ത്പൂര്‍ ഗ്രാമത്തിലെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു എന്റെ വീട്ടുകാരുടെ തീരുമാനം. പക്ഷെ എന്റെ ഭര്‍തൃപിതാവ് ചന്ദേശ്വര്‍ ദാസ് പറഞ്ഞു എന്റെ സ്ഥാനം എന്നും ഈ വീട്ടിലുണ്ടാകുമെന്ന്. അതിനായി മഹാദേവിന് വിവാഹപ്രായമായാല്‍ ഞങ്ങളുടെ വിവാഹം നടത്തുമെന്നും. പക്ഷെ അതില്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം മഹാദേവ് എനിക്ക് മകനെ പോലെയായിരുന്നു. പക്ഷെ ആ വീട്ടിലെ എന്റെ സ്ഥാനം വീണ്ടെടുക്കാന്‍ എനിക്ക് വിവാഹത്തിന് സമ്മതിച്ചേ തീരുമായിരുന്നുള്ളൂ”, റൂബി പറഞ്ഞു.

കഴിഞ്ഞ മാസം വിവാഹകാര്യം പറഞ്ഞപ്പോള്‍ മഹാദേവ് സമ്മതിച്ചിരുന്നില്ല. മഹാദേവിന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. തന്നെ പിന്നീട് വിവാഹം ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ അവന് 21 വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. കാരണം അപ്പോഴേക്കും എന്റെ പ്രായം കടന്നുപോകും. റൂബി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല തനിക്ക് അവകാശപ്പെട്ട ഓഹരി തരാന്‍ ഭര്‍തൃപിതാവ് തയ്യാറല്ലായിരുന്നു. മഹാദേവിനെ വിവാഹം ചെയ്താല്‍ മാത്രമേ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് കിട്ടിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് തനിക്കുള്ള പങ്ക് തരൂ എന്നായിരുന്നു അയാളുടെ തീരുമാനം. സതീഷ് മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതില്‍ 53,000 രൂപ തരാമെന്നും പക്ഷെ മഹാദേവിനെ വിവാഹം ചെയ്യണമെന്നുമുള്ള വ്യവസ്ഥയാണ് ഭര്‍തൃപിതാവ് മുന്നോട്ട് വെച്ചതെന്ന് റൂബി വ്യക്തമാക്കി. ഇതിനൊപ്പം തന്റെ മാതാവ് മാണ്ഡൂര്‍ ദേവിയും വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയെന്നും റൂബി പറഞ്ഞു.

മഹാദേവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെ കുറിച്ച് റൂബി പറയുന്നത് ഇങ്ങനെ: ”ഡിസംബര്‍ 11ന് സന്ധ്യക്ക് ആറ് മണിയോടെ ഞങ്ങള്‍ വിവാഹിതരായി. എനിക്ക് മുമ്പേ മഹാദേവ് വീട്ടിലെത്തി. ഞാന്‍ എത്തിയപ്പോള്‍ 8.30 ആയി. മറ്റൊരു സഹോദരഭാര്യയായ കിരണ്‍ ദേവിയുമായി മഹാദേവ് സംസാരിക്കുന്നത് കണ്ടു. മഹാദേവ് എന്നോട് സംസാരിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് അവന്‍ എന്റെ മക്കളോടൊത്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയി. അര്‍ദ്ധരാത്രിയായപ്പോള്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോള്‍ മഹാദേവ് തൂങ്ങി നില്‍ക്കുകയായിരുന്നു”.

കിണ്‍ദേവിക്ക് അവരുടെ സഹോദരിയെ മഹാദേവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും റൂബി ആരോപിച്ചു. പൊലീസ് കിരണിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്തെങ്കിലും കള്ളക്കളി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും റൂബി ആവശ്യപ്പെട്ടു.

”അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഒന്നു പറയാറായിട്ടില്ല. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആ കുട്ടിക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. റൂബി അവരുടെ മൊഴി മാറ്റിപറയുന്നുണ്ട്. ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്”, പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (7 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (18 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (25 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (32 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (40 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (54 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends