ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി
വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്. ഇതനുസരിച്ച് മൊബൈല്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം ലഭിക്കും. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ആധാര്‍ ഹാജരാക്കണം. ആധാര്‍ ലഭ്യമായില്ലെങ്കില്‍ ആധാറിനായി അപേക്ഷിച്ച അപേക്ഷാ നമ്പര്‍ ഹാജരാക്കേണ്ടതാണ്.
കേസ് പരിഗണിച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ആധാര്‍ നമ്പറും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha