സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണം; കയ്യിൽ തോക്കുള്ളത് സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കും; വനിതാ ശിശുവികസന മന്ത്രി
സ്ത്രീകൾക്ക് തോക്ക് നൽകണമെന്ന് മധ്യപ്രദേശ് വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്നിസ്. പീഡനത്തിനിരയായവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും കൈവശം തോക്കുള്ളത് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ നല്‍കുകയുള്ളു.
തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച ശുപാര്‍ശ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha