അധികാരകൈമാറ്റം 19 വര്‍ഷത്തിന് ശേഷം... കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഇന്ന് ചുമതലയേല്‍ക്കും, സോണിയ ഗാന്ധി വിടവാങ്ങല്‍ പ്രസംഗം നടത്തും

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും.
19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തും.മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്.
1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുറച്ച് കാലത്തേയ്ക്ക് നെഹറു കുടുംബത്തന് പുറത്തേയ്ക്ക് അധികാരം പോയി എന്നതൊഴിച്ചാല്‍ സ്വാതന്ത്രത്തിന് ശേഷം കോണ്‍ഗ്രസിനെ എക്കാലവും ഭരിച്ചത് നെഹറു കുടുംബ നിരയാണ്.
രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുന്നത് കേള്‍ക്കാന്‍ കേരളത്തില്‍ നിന്ന് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസ് ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും രാഹുലിന്റെ അദ്ധ്യക്ഷസ്ഥാനത്തെ ആഘോഷമാക്കി.
https://www.facebook.com/Malayalivartha
























