രാജസ്ഥാനിൽ സംഘർഷശ്രമം; 200 പേരെ പോലീസ് അറസ്റ്റ് ചെയ്തു

രാജസ്ഥാനിലെ ഉദയ്പുരിൽ സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയ 200 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി മുസ്ലിം തൊഴിലാളിയെ കൊലപ്പെടുത്തിയ ശംഭുലാൽ റെഗാറിനു പിന്തുണയുമായി ഒരു വിഭാഗം പ്രകടനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതലുകൾ. വ്യാഴാഴ്ച റാലി നടത്താൻ ശ്രമിച്ചവർക്കു നേരെ ലാത്തിച്ചാർജുണ്ടായി. കല്ലേറിൽ 30 പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
റാലിക്കായി സോഷ്യൽമീഡിയയിൽ ആഹ്വാനം ചെയ്ത ഉപ്ദേശ് റാണ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കർഫ്യൂ തുടരുകയാണ്. സമുദായകലാപം ഉണ്ടായേക്കുമെന്ന ഭയത്തിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ 24 മണിക്കൂർകൂടി നിർത്തിവയ്ക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























