കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 80,000 കോടി രൂപ; അണ്ണാ ഹസാരെ

കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 80,000 കോടി രൂപയാണെന്ന് അണ്ണാ ഹസാരെ. മോദി സർക്കാരിനെതിരെ അണ്ണാ ഹസാരെ ആഞ്ഞടിച്ചു. പുതിയ സർക്കാർ വന്നാൽ അവർക്ക് സമയം നൽകണമെന്നും എന്നാൽ ഇപ്പോൾ അവർക്കെതിരായി സംസാരിക്കാൻ സമയം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ കഴിഞ്ഞ മൂന്നു വർഷത്തെ ഭരണത്തിൽ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഫോർബസ് മാഗസിനിലെ സർവെ ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാരിനെതിരെ ഹസാരെ രംഗത്തെത്തിയത്. എന്നാൽ താൻ ഇക്കാര്യം ആരോപിക്കുന്നില്ലെന്നും ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ ഫലം ഫോർബസ് മാഗസിൻ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി താൻ നിശബ്ദനായിരുന്നു. പുതിയ സർക്കാർ വന്നാൽ അവർക്ക് സമയം നൽകണം. എന്നാൽ ഇപ്പോൾ അവർക്കെതിരായി സംസാരിക്കാൻ സമയം വന്നിരിക്കുകയാണ്. ശക്തമായ ജൻ ലോക്പാൽ നിയമത്തിനു വേണ്ടി സമരം ആരംഭിക്കാൻ പോകുകയാണ്- അണ്ണാ ഹസാരെ പറഞ്ഞു.
https://www.facebook.com/Malayalivartha
























