ഒന്നിനും കൊള്ളാത്ത ശനിയാഴ്ച...രാഹുകാല സമയത്ത് രാഹുലിനെ കോൺഗ്രസ് അധ്യക്ഷനാക്കി, സംഭവം പണിയാണോ എന്ന് സംശയം

ജ്യോതിഷ പ്രകാരം ശനിയാഴ്ചയും പതിനാറാം തിയതിയും ശുഭ കാര്യങ്ങൾക്ക് യോജിച്ചതല്ല. വിനാശകാലേ വിപരീത ബുദ്ധി ബാധിച്ച കോൺഗ്രസ് ശനിയാഴ്ച ദിവസം അതും പതിനാറാം തിയതി രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കി. ഗുജറാത്ത്, ഹിമാചൽ ഫലം നേർ വിപരീതമാകുമെന്ന് കണ്ടാണ് ധൃതഗതിയിൽ നിയമനം നടത്തിയത്. എന്നാൽ അത് വിനാശകരമായ സമയത്താണെന്നാണ് വിലയിരുത്തൽ.
സാധാരണ ഹൈന്ദവർ നല്ല കാര്യങ്ങൾക്ക് ശനി തെരഞ്ഞടുക്കാറില്ല. ചൊവ്വയും തെരഞ്ഞടുക്കാറില്ല. ഭാരതം ഭരിച്ച പാർട്ടിയുടെ അധ്യക്ഷനെയാണ് ഇത്തരത്തിൽ വകതിരവില്ലാതെ നിയമിച്ചത്. ഹൈന്ദവർക്ക് പുറമേ ക്രൈസ്തവും മുസ്ലീങ്ങളും സമയം നോക്കാറുണ്ട്. രാഹുൽ ഹിന്ദു മത വിശ്വാസിയല്ലെങ്കിൽ തന്നെ സമയം നോക്കണമായിരുന്നു.
എ ഐ സി സി ആസ്ഥാനത്തുള്ള ഏതെങ്കിലും നെഹ്റു കുടുംബ വിരുദ്ധർ നൽകിയ പണിയാണോ ഇതെന്ന സംശയവും ബാക്കിയാവുന്നു. നെഹ്റു കുടുംബത്തിന്റെ കൈയിൽ കോൺഗ്രസിന്റെ ഭാവി ഒതുക്കുന്നതിൽ ഇപ്പോഴും വിരോധമുള്ളവർ ധാരാളമുണ്ട്. അവർക്ക് നെഹ്റു കുടുംബത്തിന്റെ അന്ത്യം കാണാനാണ് താത്പര്യം. നേരത്തെയും ഇത്തരക്കാർ ഇത്തരം പണികൾ കോൺഗ്രസ് ഹൈക്കമാന്റിന് നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധി അധ്യക്ഷനായ ദിവസം തന്നെ 2019ലെ തെരഞ്ഞടുപ്പിലും മോദി എന്ന പ്രവചനം മോദി ഭക്തർ പുറത്തുവിട്ടു. 2019 എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിട്ടാണ് രാഹുലിനെ പ്രതിഷ്ഠിച്ചത്. ടൈംസ് ഗ്രൂപ്പാണ് ഓൺലൈൻ സർവേ നടത്തിയത്. അഞ്ച് ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 79% വും മോദിയെ പിന്തുണച്ചു എന്നാണ് റിപ്പോർട്ട്. 2019 ലെ തെരഞ്ഞടുപ്പിലും മോദി അധികാരത്തിൽ വരും എന്നാണ് റിപ്പോർട്ട്.
ഇത്തരം റിപ്പോർട്ടുകളുടെ വിശ്വാസ്യത ഒരു പരിധി വരെ പ്രധാനമാണ്. എന്നാൽ ഇത്തരം സർവേകൾ ജനമനസിനെ സ്വാധീനിക്കും. ജയിക്കുന്നവർക്ക് വോട്ടു ചെയ്യാനായിരിക്കും നിഷ്പക്ഷരായ വോട്ടർമാർക്ക് താത്പര്യം. അങ്ങനെ വരുമ്പോൾ മോദി തന്നെ ജയിച്ചു കയറും. രാഹുൽ അധ്യക്ഷനായാലും കോൺഗ്രസ് ബി ജെ പി ക്ക് പകരമാവില്ലെന്ന് 73% പേർ കരുതുന്നതായി സർവേയിൽ പറയുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോദിയല്ലെങ്കിൽ 31% ബിജെപിക്ക് വോട്ടു ചെയില്ലെന്നും പറയുന്നു.
ശനിയാഴ്ച രാവിലെ ഒൻപത് മുതൽ പത്തര വരെയാണ് രാഹുകാലം. രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കാൻ എ ഐ സി സി ആസ്ഥാനത്തെത്തിയത് ഈ സമയത്താണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ബി ജെ പി തുലയണം എന്ന് ആഗ്രഹിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. നെഹ്റു കുടുംബത്തിലെ നാലാം തലമുറയോടെ രാജ്യഭരണം കോൺഗ്രസിന് അന്യമാകുമെന്ന പഴയ പ്രവചനവും ചിലപ്പോൾ സത്യമാവും.
https://www.facebook.com/Malayalivartha
























