ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനിൽ സാങ്കേതിക തകരാർ; ആറ് ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ്
വോട്ടിംഗ് മെഷീനുകളിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ ആറ് ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ആറു ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. അഹമ്മദാബാദ്, വഡോധര, ബനാസ്കാന്ത ജില്ലകളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് വേണ്ടിവരുന്നത്. ഇവിടെ ഒരു ബൂത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന് മോക് പോള്‍ നടത്താന്‍ വിട്ടുപോയിരുന്നു.വഡ്ഗാമിലെ മറ്റൊരു ബൂത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മഷിപ്പാട് കണ്ടെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha