മക്കളെ പഠിപ്പിക്കാൻ ഗതിയില്ല; ഒടുവിൽ ക്ഷേത്രത്തിൽ മോഷ്ടിക്കാനിറങ്ങിയ പിതാവ് പിടിയിലായി
പത്തും ആറും വയസുള്ള തന്റെ മക്കളെ പഠിപ്പിക്കാൻ കാശില്ലാത്തതിനാൽ ക്ഷേത്രത്തിൽ മോഷ്ടിക്കാനിറങ്ങിയ പിതാവ് പോലീസിന്റെ പിടിയിലായി. മുംബൈ സ്വദേശിയായ നരേഷ് ദോഷിയാണ് സംഭവത്തിൽ പിടിയിലായത്.
മുംബൈയിലെ ജൈനക്ഷേത്രത്തിൽ നിന്ന് പണവും വെള്ളിയും മോഷണംപോയതിനെത്തുടർന്നു നടത്തിയ അന്വഷണത്തിലായിരുന്നു അറസ്റ്റ്. ദൈവത്തിന് എന്റെ അവസ്ഥ നന്നായി മനസിലാകുമെന്നും അദ്ദേഹം കുറ്റങ്ങളെല്ലാം പൊറുക്കും എന്നാണ് പിടിയിലായ നരേഷ് പോലീസിനോട് പറഞ്ഞത്.
പ്രാർത്ഥിച്ചതിനുശേഷമായിരുന്നു മോഷണമെന്നും പത്തും ആറും വയസുള്ള കുട്ടികളെ പഠിപ്പിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മോഷണത്തിനിറങ്ങിയതെന്നുമാണ് അയാൾ പറയുന്നത്. എന്നാൽ പൊലീസ് നരേഷിന്റെ വാക്കുകൾ വിശ്വസിച്ചിട്ടില്ല. മയക്കുമരുന്നിനുള്ള പണം കണ്ടെത്താനാണോ മോഷണം നടത്തിയത് എന്ന സംശയത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha