ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പെന്ഷന് പദ്ധതിയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പെന്ഷന് പദ്ധതിയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 18 വയസ് കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് 1500 രൂപ പ്രതിമാസം പെന്ഷന് നല്കുന്ന പദ്ധതിക്കാണ് ആന്ധ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ നയത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഈ നയത്തിന്റെ കരട് ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചതിന് ശേഷം മാത്രമേ നയത്തിന് അന്തിമ രൂപം നല്കു എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 26,000 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha