രാഹുലിനെപ്പറ്റി എന്തെങ്കിലും പറയുമെന്നാണ് ഞാന്‍ കരുതിയത്; എന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപിയെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചത്; രാഹുലിനെ പരിഹസിച്ച് ബിജെപി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിയെ മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് രാഹുൽ എന്ന് പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്തിയുമായ ബാബുല്‍ സുപ്രിയോ. രാഹുലിന്റെ പ്രസംഗം താൻ ആസ്വദിച്ചുവെന്നാണ് ബാബുല്‍ പറയുന്നത്.
'അദ്ദേഹം ഒത്തിരി തമാശകള്‍ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപിയെക്കുറിച്ച് മാത്രമാണ് രാഹുല്‍ സംസാരിച്ചത്. 21-ാം നൂറ്റാണ്ടിനെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ദിനംപ്രതി പ്രതാപം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഈ നൂറ്റാണ്ട് മുഴുമിപ്പിക്കാന്‍ കഴിയുമോ എന്നാണ് എന്റെ ആശങ്ക. തീര്‍ച്ചയായിട്ടും കോണ്‍ഗ്രസിന് വലിയൊരു ചരിത്രമുണ്ട്. വലിയ ഭാവിയും ഉണ്ടാകട്ടെയെന്ന് എന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























