ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ മുന്നേറ്റം

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ മുന്നേറ്റം. ആദ്യ ഫലസൂചനകൾ പ്രകാരം 75 സീറ്റിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുകയാണ്. 47 സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു.
ആദ്യം പിന്നിട്ട് നിന്ന കോൺഗ്രസ് ഒരു റൗണ്ട് പൂർത്തിയായപ്പോൾ നില മെച്ചപ്പെടുത്തുകയായിരുന്നു.
182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. ഹിമാചൽ പ്രദേശിൽ നാല് സീറ്റിൽ ബി.ജെ.പിയും രണ്ടിടത്ത് കോൺഗ്രസും മുന്നിട്ടു നിൽക്കുന്നു.
https://www.facebook.com/Malayalivartha
























