ഗുജറാത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തി കോണ്‍ഗ്രസ്

പോസ്റ്റൽ വോട്ടുകളും ആദ്യ ഫലസൂചനകളിലും പിന്നിലായ കോണ്‍ഗ്രസ് ഗുജറാത്തിൽ ശക്തമായി തിരിച്ചുവന്നു. ആദ്യ രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ 30 സീറ്റിൽ മുന്നിലാണ്. പട്ടേൽ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്രിയിൽ കോണ്‍ഗ്രസിന് മുൻതൂക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുൻതൂക്കം നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ലീഡ് വർധിച്ചെങ്കിലും ബിജെപി മുന്നിൽ തന്നെയാണ്. രാഹുൽ ഗാന്ധിയെ ദേശീയ കോൺഗ്രസ്സ് ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത സമയത്താണ് ഗുജറാത്ത് ഇലക്ഷൻ വന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് അണികളിൽ മറ്റൊരിടത്തും കാണാത്ത ആവേശമാണ് ഉണ്ടായിരിക്കുന്നത്
https://www.facebook.com/Malayalivartha
























