ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്; ഹിമാചൽ പ്രദേശിലും ബി.ജെ.പിക്കു മുന്നേറ്റം

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. 122 സീറ്റിലെ ലീഡ് നില പുറത്ത് വരുന്പോൾ ബി.ജെ.പി 75 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. 49 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്.
182 അംഗ സഭയിൽ 92 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഈ മാന്ത്രിക സംഖ്യയിൽ എത്താൻ ബി.ജെ.പിക്ക് 17 സീറ്റ് കൂടി മതി. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബി.ജെ.പി കേവലഭൂരിപക്ഷം നേടും. ഹിമാചൽ പ്രദേശിലും ബി.ജെ.പിയുടെ മുന്നേറ്റമാണ്. എട്ട് സീറ്റിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്പോൾ കോൺഗ്രസ് നാല് സീറ്റിൽ ലീഡ് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























